വ്യത്യസ്ത തരത്തിലുള്ള ഇൻഷുറൻസുകളും വ്യത്യസ്ത കമ്പനികളും ഉണ്ട്. സർക്കാർ കമ്പനികളും മറ്റ് സ്വകാര്യ കമ്പനികളും ഏജന്റുമാരാകാനുള്ള അവസരം നൽകുന്നു.
ഏത് കമ്പനിയാണ് നിങ്ങൾ ഏജന്റാകാൻ ഉദ്ദേശിക്കുന്നതെന്ന് തീരുമാനിച്ചുകഴിഞ്ഞാൽ, ബന്ധപ്പെട്ട കമ്പനിയുടെ ജില്ലാതല ബ്രാഞ്ച് വഴി നിങ്ങൾക്ക് ഒരു ഏജൻസിക്ക് അപേക്ഷിക്കാം. ഐആർഡിഎ പരീക്ഷയ്ക്ക് അപേക്ഷിക്കുകയും പൂർത്തിയാക്കുകയും ചെയ്ത ശേഷം, ഇൻഷുറൻസ് കമ്പനി നൽകുന്ന പരിശീലനവും ലോഗിൻ വിവരങ്ങളും ലഭിച്ച ശേഷം, ഇൻഷുറൻസ് വിൽക്കാൻ കഴിയും.
കമ്പനിയുടെ നേരിട്ടുള്ള ഏജൻസി എടുക്കാതെ തന്നെ ഒരു ഇൻഷുറൻസ് ഏജന്റ് ആകാൻ സാധിക്കും. ഐആർഡിഎയുടെ കീഴിൽ നേരിട്ടുള്ള ബ്രോക്കർമാരായ വിവിധ കമ്പനികളുണ്ട്. ഇത്തരം കമ്പനികളുടെ ഏജന്റായി മാറുന്നതിലൂടെ പല കമ്പനികളുടെയും ഇൻഷുറൻസും ചെയ്യാൻ സാധിക്കും.