ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനുള്ള സൗകര്യം ഏത് കേന്ദ്രത്തിനും നൽകാം, ഇതിനായി മിനി എടിഎം മെഷീനുകൾ 1800 രൂപ മുതൽ ലഭ്യമാണ്. വില മെഷീന്റെയും സിസ്റ്റങ്ങളുടെയും ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു.
ഒരു ഉപഭോക്താവ് എടിഎം കാർഡ് ഉപയോഗിച്ച് ഇത്തരത്തിൽ ഒരു മിനി എടിഎം വഴി പണം പിൻവലിക്കുമ്പോൾ, കമ്പനി നൽകുന്ന ഏജൻസിയുടെ വാലറ്റിൽ പണം നമുക്ക് ലഭിക്കും. വാലറ്റിൽ നിന്ന് നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനും ഏജൻസി നൽകുന്ന മറ്റ് സേവനങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കും.
ബാങ്കിൽ നിന്ന് കമ്മീഷനും സർവീസ് ചാർജുകളും ഉൾപ്പെടെ ചെറിയ തുക വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സേവനങ്ങളിലൊന്നാണ് പിൻവലിക്കൽ സൗകര്യം നമ്മുടെ കൈയിൽ ഉപഭോക്താവിനു നല്കനുള്ള പണം ഉണ്ടിയിരിക്കണം എന്ന് മാത്രം മണി ട്രാൻസ്ഫർ ബിസിനസ് അധികം നടക്കുന സ്ഥപങ്ങൾക്കു ഇത് കൂടുതൽ അനുയോജ്യമാണ്.