മണി ട്രാൻസ്ഫർ പണമിടപാട് എന്നത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യുന്ന ഒരു സംവിധാനമാണ്. ഏത് സ്ഥാപനത്തിലും, ഉപഭോക്താവിന്റെ അല്ലെങ്കിൽ ഉപഭോക്താവ് ആവശ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കാൻ സാധിക്കും. ഇതിനായി വിവിധ കമ്പനികളും ഏജൻസികളും ലഭ്യമാണ്.
ആർബിഐ നിയമങ്ങൾക്ക് അനുസൃതമായി മികച്ച സേവനങ്ങൾ നൽകുന്ന നിരവധി കമ്പനികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഇത്തരമൊരു കമ്പനിയുടെ ഏജൻസി എടുത്ത് ലഭിക്കുന്ന വാലറ്റിലേക്ക് നമ്മുടെ പണം ബാങ്ക് വഴി നിക്ഷേപിച്ച ശേഷം ഉപഭോക്താവ് നൽകുന്ന അക്കൗണ്ടിലേക്ക് വളരെ എളുപ്പത്തിൽ പണം അയക്കാൻ സാധിക്കും.
ഇത്തരത്തില് പണം അയക്കുമ്പോള് അയക്കുന്ന തുകയ്ക്കനുസരിച്ച് ഒരു ചാര് ജ് നമ്മുടെ വാലറ്റില് നിന്ന് കുറയും. ഈ ചാർജും സർവീസ് ചാർജിനൊപ്പം ഉപഭോക്താവിൽ നിന്ന് വാങ്ങാം.
ചെറിയൊരു സർവീസ് ചാർജ് കിട്ടുന്ന സർവീസ് ആണെങ്കിലും ഇതര സംസ്ഥാന തൊഴിലാളികൾ ധാരാളമുള്ള നമ്മുടെ സംസ്ഥാനത്ത് പലയിടത്തും നൽകാവുന്ന ഒരു മികച്ച സേവനമാണ് മണി ട്രാൻസ്ഫർ ബിസിനസ്.
മണി ട്രാൻസ്ഫർ ഏജന്റായി രജിസ്റ്റർ ചെയ്യുന്നതിനു ഞങ്ങളെ ബന്ധപ്പെടുക. കൂടുതലറിയുക
നിങ്ങൾക്ക് ബാങ്കിംഗ് മണി ട്രാൻസ്ഫർ സേവനം ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾക്കും ഏജൻസി എടുക്കുന്നതിനും ഞങ്ങളെ ബന്ധപ്പെടുക. ഫിൻടെക് സേവനങ്ങൾ
നിരാകരണം:
ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവ സംബന്ധിച്ച് USK Login യാതൊരു ഉറപ്പും നൽകുന്നില്ല. USK Login ബ്ലോഗുകൾ സാമ്പത്തിക ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.