Blogs

  • Blogs
  • How to Register PAN Card Service Agency
kerala online service poster malayalam

GST SERVICE കേന്ദ്രം എങ്ങനെ ആരംഭിക്കാം

ചരക്ക് സേവന നികുതി അല്ലെങ്കിൽ GST എന്നത് ഇന്ത്യയിലെ പരോക്ഷ നികുതികളായ വാറ്റ്, എക്സൈസ് ഡ്യൂട്ടി, സേവന നികുതി മുതലായവയ്ക്ക് പകരം വയ്ക്കുന്ന ഒരു പരോക്ഷ നികുതിയാണ്.ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്നതിൽ ഏറ്റവും വലിയ പരോക്ഷനികുതി സംവിധാനം GST യാണ്. ഒരു രാജ്യം, ഒരു നികുതി, ഒരു മാർക്കറ്റ് എന്ന ആപ്തവാക്യത്തോടെ 2017 ജൂലൈ 1 മുതൽ ആണ് ജി എസ് ടി നിയമം ഇന്ത്യയിൽ നടപ്പിലാക്കിയത്.

തുടർന്ന് സംരഭകർ GST യിലേക്ക് മാറുക എന്നത് നിർബന്ധമാകുകയും കൂടുതൽ അവസരങ്ങൾ Tax Constants ന് ഉണ്ടാകുകയും ചെയ്‌തു.

GST സംബന്ധിച്ച പഠനം നടത്തുന്നതിന് ഇന്ന് ഒരുപാട് അവസരങ്ങൾ ഉണ്ട് , ഓൺലൈൻ വഴിയും നേരിട്ട് സ്ഥാപനത്തിൽ പോയും ഒക്കെ നന്നായി തന്നെ ഇതിനെ കുറിച്ച് മനസ്സിലാക്കാം. GST യെ കുറിച്ച് പഠിച്ച ശേഷം സംരംഭകർക്കവിഷമായ GST Registration , GST Filing തുടങ്ങിയ എല്ലാ സർവീസുകളും നിങ്ങൾക്കും നിങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകാവുന്നതാണ് .

GST സംബന്ധിച്ച സേവനങ്ങൾ നൽകാൻ കമ്പ്യൂട്ടർ പരിജ്ഞാനവും അക്കൗണ്ട്സിലെ പ്രാഥമിക വിവരങ്ങളും അറിയുന്ന ആർക്കും സാധിക്കും. അതിനെ കുറിച്ചു പഠിക്കുക എന്നതാണ് പ്രധാനം .

GST രെജിസ്‌ട്രേഷൻ ഉള്ള ഒരു സ്ഥാപനത്തിൻ്റെ കണക്ക് വിവരങ്ങൾ എല്ലാ മാസങ്ങളിലും ഫയൽ ചെയ്യേണ്ടത് കൊണ്ട് കുറച്ചു ഉപഭോക്താക്കളായി കഴിഞ്ഞാൽ തന്നെ മികച്ച വരുമാന സാധ്യത ഉള്ളതും സ്ഥിര വരുമാനം നേടാവുന്നതുമായ ഒരു സർവീസ് തന്നെയാണ് GST സർവീസ് സെന്റർ വഴി ലഭിക്കുന്നത്.

മികച്ച രീതിയിൽ GST ട്രെയിനിങ് നൽകുന്ന സ്ഥാപനങ്ങളെ കുറിച്ചും ട്രെയിനിങിന് വേണ്ടി ജോയിൻ ചെയ്യാനും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

നിരാകരണം:

ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവ സംബന്ധിച്ച് USK Login യാതൊരു ഉറപ്പും നൽകുന്നില്ല. USK Login ബ്ലോഗുകൾ സാമ്പത്തിക ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

Join Kerala Online Services Updates Whatsapp Community Group