Blogs

  • Blogs
  • How to Register as an Insurance Agent
kerala online service poster malayalam

ഒരു ഇൻഷുറൻസ് ഏജന്റായി എങ്ങനെ രജിസ്റ്റർ ചെയ്യാം

വ്യത്യസ്ത തരത്തിലുള്ള ഇൻഷുറൻസുകളും വ്യത്യസ്ത കമ്പനികളും ഉണ്ട്. സർക്കാർ കമ്പനികളും മറ്റ് സ്വകാര്യ കമ്പനികളും ഏജന്റുമാരാകാനുള്ള അവസരം നൽകുന്നു. ഒരു കമ്പനിയുടെ ഏജന്റായി മാറിയ ശേഷം, അതേ സ്വഭാവത്തിലുള്ള ഇൻഷുറൻസ് നൽകുന്ന മറ്റൊരു കമ്പനിയുടെ ഏജന്റാകാൻ കഴിയില്ല. ഉദാ - ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഏജന്റായ ഒരാൾക്ക് ഏജൻസി പദവിയിലിരിക്കെ ജനറൽ ഇൻഷുറൻസ് നൽകുന്ന നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ഏജന്റാകാൻ കഴിയില്ല.

ഇൻഷുറൻസ് ഏജന്റ് രജിസ്ട്രേഷൻ

നിങ്ങൾ ഏജന്റ് ആകാൻ ഉദ്ദേശിക്കുന്ന കമ്പനി ഏതാണെന്ന് തീരുമാനിച്ചാൽ അതാത് കമ്പനിയുടെ ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് വഴി ഏജൻസി എടുക്കുന്നതിന് അപേക്ഷ നൽകാവുന്നതാണ്.

അപേക്ഷ നൽകി IRDA പരീക്ഷ പൂർത്തീകരിച്ച ശേഷം ഇൻഷുറൻസ് കമ്പനി നൽകുന്ന പരിശീലനവും ലോഗിൻ വിവരങ്ങളും ലഭിച്ചാൽ ഇൻഷുറൻസുകൾ വിൽപ്പന നടത്താൻ സാധിക്കുന്നതാണ്.

    ഇൻഷുറൻസ് ഏജന്റ് രജിസ്ട്രേഷനു ആവശ്യമുള്ള രേഖകൾ
  • അപേക്ഷകന്റെ പേര് :
  • കേന്ദ്രത്തിന്റെ വിലാസം :
  • പാൻ കാർഡ് നമ്പർ :
  • ബാങ്ക് വിശദാംശങ്ങൾ :
  • ബന്ധപ്പെടേണ്ട വിലാസം :
  • ജനന തീയതി :
  • വിദ്യാഭ്യാസ യോഗ്യത (മിനിമം SSLC) :
  • പിൻകോഡ് :
  • സംസ്ഥാനം :
  • മൊബൈൽ നമ്പർ :
  • മെയിൽ ഐഡി :
  • (NB: നിലവിൽ IRDA പരീക്ഷ എഴുതിയവർക്കും ഇൻഷുറൻസ് കമ്പനിയുടെ ഏതെങ്കിലും ഏജൻസിയിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാൻ കഴിയില്ല)

    നിങ്ങളുടെ സ്ഥാപനത്തിൽ ഇൻഷുറൻസ് ഏജൻസി രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. കൂടുതലറിയുക

    ഒന്നിലധികം കമ്പനികളുടെ ഇൻഷുറൻസ് എടുക്കാൻ സഹായിക്കുന പോർട്ടൽ രജിസ്റ്റർ ചെയ്യുക

    കമ്പനിയുടെ നേരിട്ടുള്ള ഏജൻസി എടുക്കാതെ തന്നെ ഒരു ഇൻഷുറൻസ് ഏജന്റ് ആകാൻ സാധിക്കും. ഐആർഡിഎയുടെ കീഴിൽ നേരിട്ടുള്ള ബ്രോക്കർമാരായ വിവിധ കമ്പനികളുണ്ട്. ഇത്തരം കമ്പനികളുടെ ഏജന്റായി മാറുന്നതിലൂടെ പല കമ്പനികൾക്കും എല്ലാത്തരം ഇൻഷുറൻസും ചെയ്യാൻ സാധിക്കും.

    ഒരു പോർട്ടലിലൂടെ തന്നെ പല കമ്പനികളുടെയും പ്രീമിയം തുക വളരെ എളുപ്പത്തിൽ അറിയാൻ സാധിക്കുമെന്നതിനാൽ ഇത്തരം ഏജൻസികൾ വഴി ഉപഭോക്താവിന്റെ താൽപര്യത്തിനനുസരിച്ച് പോളിസികൾ വിൽക്കാൻ സാധിക്കും.

    ഒരു പോർട്ടലിലൂടെ ഒന്നിലധികം കമ്പനികളുടെ ഇൻഷുറൻസ് ലഭിക്കുന്നതിനും കമ്മീഷൻ ലഭിക്കുന്നതിനും സഹായിക്കുന പോർട്ടൽ രജിസ്റ്റർ ചെയ്യുന്നതിനും ഞങ്ങളെ ബന്ധപ്പെടുക. കൂടുതലറിയുക

    ഒന്നിലധികം കമ്പനികളുടെ ഇൻഷുറൻസ് എടുക്കാൻ സഹായിക്കുന പോർട്ടൽ രജിസ്റ്റർ ചെയ്യുക രജിസ്റ്റർ ചെയ്യുക

    നിരാകരണം:

    ഈ വെബ്‌സൈറ്റിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതും കൃത്യവുമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും, വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പൂർണ്ണത, വിശ്വാസ്യത, കൃത്യത അല്ലെങ്കിൽ ലഭ്യത എന്നിവ സംബന്ധിച്ച് USK Login യാതൊരു ഉറപ്പും നൽകുന്നില്ല. USK Login ബ്ലോഗുകൾ സാമ്പത്തിക ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ചർച്ചയ്ക്കുള്ളതാണ്.

    Join Kerala Online Services Updates Whatsapp Community Group