USK LOGIN POSTERS

  • Home
  • Terms And Conditions

പോസ്റ്റർ നിബന്ധനകളും വ്യവസ്ഥകളും

www.usklogin.com വഴി സൃഷ്ട്ടിച്ച പോസ്റ്ററുകൾ സംബന്ധിച്ചു www.usklogin.com അധികൃതരുടെയും അതിൻ്റെ ഉപഭോക്താക്കളുടെയും ഭാഗത്ത് നിന്നുള്ള ഉപാധികളും നിബന്ധനകളും.

  • പോസ്റ്ററുകളിൽ പൂർണമായും സേവനത്തെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടാകണമെന്നില്ല , പരമാവധി ഉൾക്കൊള്ളിക്കാൻ കഴിയുന്നതും ഉപഭോക്താവിന് അതിലേക്ക് ശ്രദ്ധ നൽകാൻ സാധിക്കുന്നതുമായ വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി രൂപം കൊടുത്തതാകാം. "പൂർണ വിവരങ്ങൾ ബന്ധപെട്ടവരോട് അന്വേഷിച്ചു ഉറപ്പു വരുത്തിയ ശേഷം മാത്രം ഒരു സേവനം ചെയ്യുന്നതിലേക്ക് തയ്യാറെടുക്കുക"
  • പോസ്റ്ററുകൾ പൊതുവായ സമീപനത്തോടെ രൂപം കൊടുക്കുന്നതാണ്. എല്ലാ സേവനങ്ങളും എല്ലാവർക്കും നേടാനാവുന്നത് ആകണമെന്നില്ല പ്രതേകിച്ചു ചില സർക്കാർ ആനുകൂല്യങ്ങൾ. ഏതെങ്കിലും പ്രതേക കാര്യം പോസ്റ്ററുകളിൽ ഉൾപ്പെടുത്താൻ വിട്ട് പോകാം. പോസ്റ്ററിലെ വിവരങ്ങൾ മാത്രം കണക്കിലെടുത്ത് തെറ്റായ ധാരണകൾ ഉണ്ടാകരുത്. "പൂർണ വിവരങ്ങൾ ബന്ധപെട്ടവരോട് അന്വേഷിച്ചു ഉറപ്പു വരുത്തിയ ശേഷം മാത്രം ഒരു സേവനം ചെയ്യുന്നതിലേക്ക് തയ്യാറെടുക്കുക"
  • ഞങ്ങളുടെ ഉപഭോക്താക്കളായ ഓരോ സേവന ദാതാക്കൾക്കും മാർക്കറ്റിങ് പോസ്റ്ററുകൾ ലഭ്യമാകുന്നത് www.usklogin.com വഴി ആണെങ്കിലും അവ പൂർണമായും പോതുജനങ്ങളിലേക്ക് എത്തിക്കുന്നതും അത് വഴി കണ്ടെത്തുന്ന ഉപഭോക്താക്കൾക്ക് ആവിഷമായ സേവനങ്ങൾ നൽകുന്നതിലും www.usklogin.com ഭാരവാഹികൾക്ക് നേരിട്ട് പങ്കില്ല . സേവനം നൽകുന്നതിലോ അതിന് വാങ്ങിയ തുകയിലോ പരാതിയോ പരിഭവമോ ഉണ്ടെങ്കിൽ നിങ്ങളുടെ സേവന ദാതാവിൽ നിന്ന് തന്നെ പരിഹാരം കാണുക. "പൂർണ വിവരങ്ങൾ ബന്ധപെട്ടവരോട് അന്വേഷിച്ചു ഉറപ്പു വരുത്തിയ ശേഷം മാത്രം ഒരു സേവനം ചെയ്യുന്നതിലേക്ക് തയ്യാറെടുക്കുക"
  • പോസ്റ്റർ ലഭിക്കുന്ന ആർക്കും മറ്റു സോഫ്റ്റുവെയറുകളുടെ സഹായത്തോടെ അതിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും , തെറ്റായ അല്ലെങ്കിൽ മറ്റു ഉദ്ദേശങ്ങളോടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന പോസ്റ്ററുകൾ മൂലം സംഭവിക്കുന്ന ഒരു കാര്യത്തിനും www.usklogin.com ഭാരവാഹികൾക്ക് ഉത്തരവാദിത്തം ഇല്ല. "പൂർണ വിവരങ്ങൾ ബന്ധപെട്ടവരോട് അന്വേഷിച്ചു ഉറപ്പു വരുത്തിയ ശേഷം മാത്രം ഒരു സേവനം ചെയ്യുന്നതിലേക്ക് തയ്യാറെടുക്കുക"
  • പുതിയ സേവനങ്ങൾ/പുതുതായി അറിഞ്ഞ സേവനങ്ങൾ സംബന്ധിച്ചു ഒരു വിവരം ഉടനടി www.usklogin.com ഉപഭോക്താക്കളിലേക്ക് എത്തിക്കാനും അവർ അത് അവരുടെ ഉപഭോക്താക്കളിൽ എത്തിക്കാനും ശ്രമങ്ങൾ ഉണ്ടായേക്കാം . പരമാവധി പോസ്റ്ററുകളിൽ നൽകുന്ന ഓരോ വിവരങ്ങളുടെയും സ്ഥിതീകരണം നടത്തി തന്നെ രൂപീകരിക്കാനാണ് USKLOGIN.COM ശ്രമിക്കുക. അതിനാൽ തെറ്റായ ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാം എന്നിരുന്നാലും ഇങ്ങനെയുള്ള പുതിയ വിവരങ്ങളിൽ മാറ്റങ്ങളുണ്ടാകാനും തെറ്റുകൾ സംഭവിക്കാനും സാധ്യതകൾ കൂടുതലാണ് തെറ്റ് സംഭവിച്ചാൽ പോസ്റ്റർ മാറ്റം വരുത്തി ശരിയായ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയത് നൽകാൻ സാധിക്കും എന്നാൽ അതിനിടക്കുള്ള സമയത്തിൽ പങ്ക് വെച്ച പോസ്റ്ററുകളുടെ പിന്നീടുള്ള പങ്ക് വെക്കലുകൾ തടയുന്നതിൽ പരിധിയുണ്ട് എന്ന് മനസിലാക്കുക."പൂർണ വിവരങ്ങൾ ബന്ധപെട്ടവരോട് അന്വേഷിച്ചു ഉറപ്പു വരുത്തിയ ശേഷം മാത്രം ഒരു സേവനം ചെയ്യുന്നതിലേക്ക് തയ്യാറെടുക്കുക"
  • www.usklogin.com സോഫ്റ്റ്‌വെയർ ഉപഭോക്താക്കളാണ് എന്നത് കൊണ്ട് എല്ലാ സേവനങ്ങളും നൽകാൻ എല്ലാ www.usklogin.com ഉപഭോക്താക്കളും പ്രാപ്ത്തരാകണമെന്നില്ല. എന്നാൽ ഞങ്ങൾ നൽകുന്ന എല്ലാ പോസ്റ്ററുകളും ലഭിക്കുന്നതിനാൽ അത് പങ്ക് വെക്കാൻ അവർക്ക് കഴിയും."പൂർണ വിവരങ്ങൾ ബന്ധപെട്ടവരോട് അന്വേഷിച്ചു ഉറപ്പു വരുത്തിയ ശേഷം മാത്രം ഒരു സേവനം ചെയ്യുന്നതിലേക്ക് തയ്യാറെടുക്കുക"
  • www.usklogin.com എന്ന സോഫ്റ്റ്‌വെയർ സൃഷ്ടിക്കുന്ന പോസ്റ്ററുകളിലൂടെ ലഭിച്ച വിവരങ്ങൾ ഉൾക്കൊണ്ട് ഏതെങ്കിലും സേവനങ്ങൾ സ്വീകരിക്കുന്ന ഉപഭോക്താവിന് എന്തെങ്കിലും വിധത്തിൽ ബുദ്ദിമുട്ടുകൾ നേരിടേണ്ടി വന്നാൽ www.usklogin.com അതിന് ഉത്തരവാദികൾ അല്ല. എന്നാൽ www.usklogin.com നൽകുന്ന സംവിധാനം ആണ് നിങ്ങളെ ബുദ്ദിമുട്ടാക്കിയത് എങ്കിൽ അതിന് വേണ്ട പരിഹാരം ലഭിക്കാൻ www.usklogin.com വെബ്സൈറ്റ് വഴി നിങ്ങളുടെ ബുദ്ദിമുട്ട് അറിയിക്കാവുന്നതാണ്.

മുകളിൽ നൽകിയിട്ടുള്ള ഉപാധികളും നിബന്ധനകളും വായിച്ചതിന് കൂടെ www.usklogin.com നെ കുറിച്ച് ഉപഭോക്താവ് അല്ലെങ്കിൽ പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കൂടി അറിയുക.

നാം ഇപ്പോൾ ജീവിക്കുന്നത് ഡിജിറ്റൽ കാലഘട്ടത്തിലാണ് മുൻ കാലത്ത് ഒരുപാട് പ്രക്രിയകളിലൂടെ കടന്ന് പോയിക്കൊണ്ടിരുന്ന പല കാര്യങ്ങളും ഇന്ന് ഡിജിറ്റൽ സംവിധാനങ്ങളിലൂടെ എളുപ്പമായി കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും ഡിജിറ്റൽ സംവിധാനങ്ങളുടെ സാധ്യതകൾ ഉപയോഗിച്ച് കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത് "ഒരു ഉദാഹരണം :- മുന്നേ വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്ന വേണ്ട പെട്ടവരുമായി ആശയ വിനിമയം നടത്താൻ എത്ര സമയത്തെ കാത്തിരിപ്പ് ആവിഷമായിരുന്നു എന്നാൽ ഇന്നത്തെ സ്ഥിതി ആകെ മാറിയില്ലേ" അത് പോലെ തന്നെ പല മേഖലകളിലും വന്ന മാറ്റങ്ങൾ പുതിയ കാലഘട്ടം കാണിച്ചു തന്നതാണ്.

ഇങ്ങനെ വന്ന മാറ്റങ്ങളിൽ പ്രധാനമായ ഒന്നാണ് സർക്കാർ തലത്തിലേക്കും മറ്റുമുള്ള അപേക്ഷകൾ നൽകുന്നതിൽ ഡിജിറ്റൽ സംവിധാനങ്ങൾ കൊണ്ട് വന്നത് "മുൻ കാലത്ത് വളരെ നിസ്സാരമായ നികുതി അടക്കൽ പോലുള്ള നിർബന്ധിത കാര്യങ്ങൾക്ക് വേണ്ടി സമയവും ബുദ്ദിമുട്ടും നേരിട്ട ആളുകൾക്ക് അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി തരേണ്ട ആവിശ്യം ഉണ്ടാകില്ല" ഇങ്ങനെ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള ഓരോ ആവിഷത്തിനും അതിൻ്റെതായ വകുപ്പ് ഓഫീസുകളിൽ നേരീട്ട് പോയി കയറി ഇറങ്ങേണ്ട സാഹചര്യം എന്നാൽ ഇന്നത്തെ സ്ഥിതി അതിൽ നിന്നും ഒരുപാട് മാറിയതാണ്.

വളരെ കുറഞ്ഞ മേഖലകൾ മാറ്റി നിറുത്തിയാൽ ഒട്ടു മിക്ക സർക്കാർ സേവനങ്ങളും ഇന്ന് ഇന്റർനെറ്റ് പരിജ്ഞാമുള്ള ഏതൊരാൾക്കും സ്വന്തം ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ചെയ്യാവുന്ന സ്ഥിതിയിലാണ്. ഇന്നത്തെ ഈ സാഹചര്യം പൊതു ജനങ്ങളെ സംബന്ധിച്ചു ഒരുപാട് സമയ ലാഭവും ബുദ്ദിമുട്ടുകളും ഒഴിവാക്കുന്നതാണ് എന്നത് തീർച്ചയാണ്. എന്നാൽ ഇന്റെർനെറ്റിൽ പരിജ്ഞാന കുറവുള്ളതും ഈ കാര്യങ്ങൾക്ക് വേണ്ടി സ്വന്തമായി സമയം ചെലവായിക്കാനില്ലാത്തതുമായ വലിയ ഒരു സമൂഹം ഉണ്ട് , അതിലെ സാധ്യത മനസ്സിലാക്കിയാണ് കേരള സർക്കാരിന് കീഴിൽ ഒരു പദ്ധതി ആയ അക്ഷയയും , കേന്ദ്ര സർക്കാരിന് കീഴിൽ ഒരു പദ്ധതി ആയ ഡിജിറ്റൽ ഇന്ത്യ CSC സ്ഥാപനങ്ങളും ,അതിനേക്കാളൊക്കെ എണ്ണത്തിലുള്ള മറ്റു ഓൺലൈൻ സേവന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്.

എല്ലാ സേവന ദാതാക്കളും തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം യഥാ സമയം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് എല്ലാവരും തങ്ങളുടെ ഉപഭോക്താക്കളിലേക്ക് പുതിയ വിവരങ്ങൾ എത്തിക്കാനും സേവനം ചെയ്യാനും മത്സരിക്കുന്നു. ഇങ്ങനെയുള്ള പൊതു സേവന ദാതാക്കൾക്ക് അവരുടെ വിവിധ ആവിഷങ്ങൾ എളുപ്പാക്കി കൊടുക്കുന്നതിന് www.usklogin.com എന്ന സോഫ്റ്റ്‌വെയർ നിലവിലുണ്ട് ഇത് മലപ്പുറം ജില്ലാ ആസ്ഥാനമാക്കിയ BRUVSHA LLP എന്ന കമ്പനി പൊതുജനങ്ങൾക്കും സേവന ദാതാക്കൾക്കും പ്രയോജനമാകണം എന്ന ഉദ്ദേശത്തിൽ രൂപീകരിച്ച ഒന്നാണ്.

ഈ സോഫ്റ്റ്‌വെയർ വഴി വിവിധ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ , പുതുതായി വന്ന സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ , തുടങ്ങി ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തി ജനസേവന കേന്ദ്രം പോലെ ഒരു സ്ഥാപനം നടത്തുന്നവർക്ക് ആ സംരംഭം മാർക്കറ്റ് ചെയ്യുന്നതിന് ആവിശ്യമായ പ്രൊമോഷണൽ പോസ്റ്ററുകൾ ലഭിക്കും. ഈ സോഫ്റ്റ്‌വെയറിൽ അക്കൗണ്ട് രെജിസ്റ്റർ ചെയ്ത് ഉപയോഗിക്കുന്ന എല്ലാ സേവന ദാതാക്കൾക്കും അവരുടെ വിലാസം ഉൾപ്പെടെ ഉള്ള പോസ്റ്ററാണ് ലഭ്യമാകുക. അത് കൊണ്ട് തന്നെ ഓരോ സേവന ദാതാക്കളും തങ്ങളുടെ സ്ഥാപനത്തിലേക്ക് ഉപഭോക്താക്കളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പൊതു ജനങ്ങളിലേക്ക് ഈ പോസ്റ്ററുകൾ വിവിധ മാർഗങ്ങൾ വഴി വിതരണം അല്ലെങ്കിൽ പങ്ക് വെക്കലുകൾ നടത്തും. അതിനാൽ ഏതെങ്കിലും കാരണങ്ങളാൽ സംഭവിച്ചു പോകാൻ സാധ്യതയുള്ള ചില കാര്യങ്ങൾ www.usklogin.com സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടവരെയും നല്ല രീതിയിൽ സേവനം നൽകുന്ന www.usklogin.com ഉപഭോക്താക്കളായ സേവന ദാതാക്കളെയും ബാധിക്കാതിരിക്കാൻ വേണ്ടി മാത്രമുള്ള നിബന്ധനകളും വ്യവസ്ഥകളുമാണ് മുകളിൽ പരാമർശിച്ചിട്ടുള്ളത്.

Join Kerala Online Services Updates Whatsapp Community Group